തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനുനേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നെന്ന്, ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്.ഐ ലിജോ പി.മണി. ഒരു പ്രകോപനവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. സിമന്റ് കട്ട കൊണ്ടാണ് തന്റെ കാലിൽ ഇടിച്ചത്. 'എന്നും കാണുന്നവരാണ് പലരും. കാര്യങ്ങൾ പറഞ്ഞിട്ടും അവർ മനസ്സിലാക്കാൻ തയ്യാറായിരുന്നില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാകുകയായിരുന്നു'.
സംഘർഷത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലിജോ. ഇടുക്കി കട്ടപ്പന സ്വദേശിയായ ഇദ്ദേഹം പത്തുമാസം മുൻപാണ് സർവീസിൽ പ്രവേശിച്ചത്. ആദ്യത്തെ പോസ്റ്റിങ്ങായിരുന്നു വിഴിഞ്ഞത്തേത്. 'സഹപ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസിനു വഴിയൊരുക്കാൻ പുറത്തിറങ്ങിയതാണ്. പെട്ടെന്ന് ഒരാൾ മറഞ്ഞിരുന്ന് മതിലിനു മുകളിലൂടെ ഇന്റർലോക്ക് കട്ട എന്റെ കാലിനു നേരേ എറിഞ്ഞു. കാലൊടിഞ്ഞു തൂങ്ങി. വേദനകൊണ്ട് അനങ്ങാനാകുമായിരുന്നില്ല. അക്രമികൾ എനിക്കു നേരേ തിരിയുമെന്നായതോടെ ഒറ്റക്കാലിൽ ചാടി, സ്റ്റേഷൻമുറ്റത്തു വീണു.
സഹപ്രവർത്തകരാണ് സ്റ്റേഷനുള്ളിലേക്കെത്തിച്ചത്. ഒരു മണിക്കൂറോളം വേദനയും സഹിച്ച് അവിടെ കിടന്നു. പിന്നീടെപ്പോഴോ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കല്ലേറിൽ ശരീരത്തിലൊക്കെ വേദനയുണ്ട്'- അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പൊലീസും തമ്മിലുള്ള ഏറ്റമുട്ടലിൽ അസിസ്റ്റന്റ് കമ്മീഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
സിമന്റ് കട്ട കൊണ്ടാണ് തന്റെ കാലിൽ ഇടിച്ചത്. 'എന്നും കാണുന്നവരാണ് പലരും. കാര്യങ്ങൾ പറഞ്ഞിട്ടും അവർ മനസ്സിലാക്കാൻ തയ്യാറായിരുന്നില്ല.





0 Comments