<p>നെടുമങ്ങാട്: വീട്ടിൽ കയറി ആക്രമിച്ച പ്രതികളെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് മാർക്കറ്റ്, തെക്കുംകര, പുളിഞ്ചി, ആസിഫ് മൻസിലിൽ സുൽഫിക്കർ (38), അരുവിക്കര, വട്ടക്കുളം, ഹരിജൻ കോളനി തടത്തരികത്തു പുണർതം വീട്ടിൽ മനു (32) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. നെടുമങ്ങാട്, പുളിഞ്ചി സ്വദേശി അബ്ദുൽ സലാമിനെയാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ തടിക്കഷ്ണം കൊണ്ട് അബ്ദുൽ സലാമിൻ്റെ കൈ അടിച്ച് ഒടിച്ചു. തുടർന്ന് വീടിൻ്റ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. പ്രതികൾ അയൽവാസികളെ അസഭ്യം പറഞ്ഞതിനെ അബ്ദുൽ സലാം പറഞ്ഞു വിലക്കിയതിലുള്ള വിരോധം കാരണമാണ് പ്രതികൾ അബ്ദുൽ സലാമിനെ . പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, എസ്.സി.പി.ഒമാരായ ബിജു.സി, പ്രസാദ്.ആർ.ജെ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.</p>
വീട്ടിൽ കയറി ആക്രമിച്ച പ്രതികളെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു





0 Comments