പോത്തൻകോട്: പട്ടാപ്പകൽ വീട്ടിൽ കയറി പണം മോഷ്ടിച്ച യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. അയിരൂപ്പാറ, കാട്ടായിക്കോണം, മങ്ങാട്ടുകോണം, പൊയ്കയിൽ വീട്ടിൽ സന്തോഷ് (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടു കൂടിയാണ് സംഭവം. അയിരൂപ്പാറ, മങ്ങാട്ടുകോണം, വട്ടവിള വീട്ടിലാണ് മോഷണം നടത്തിയത്. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ മോഷ്ടിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തു കൂടി കയറിയ പ്രതി മോഷണ ശേഷം അടുക്കള വാതിൽ വഴി പുറത്തിറങ്ങി പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോത്തൻകോട് ഐ.എസ്.എച്ച്.ഒ സുജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജീഷ്, എസ്.ഐമാരായ പി.എസ്.സെയ്ഫുദ്ദീൻ, എ.എസ്.ഐ സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടിൽ കയറി പണം മോഷ്ടിച്ച യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു





0 Comments