തിരുവനന്തപുരം: വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്ന് മകൻ ശ്രീനിവാസൻ നൽകുന്ന പരാതിയോടെയാണ് തുടക്കം.
മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ലെന്ന് ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മൊഴികളിൽ അടിമുടി അവ്യക്ത. ശ്രീനിവാസന്റെ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് നൽകേണ്ടിയിരുന്നതാണ് സ്വർണവും പണവും. ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല.
ഇതിന് വേണ്ട ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീനിനവാസൻ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതം നടത്തുകയും സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു.
വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്





0 Comments