/uploads/news/news_വർക്കലയിൽ_67കാരനെ_വെട്ടിക്കൊലപ്പെടുത്തി_1735128289_4381.jpg
Crime

വർക്കലയിൽ 67കാരനെ വെട്ടിക്കൊലപ്പെടുത്തി


വർക്കല, തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ(60) ആണ് വെട്ടേറ്റു മരിച്ചത്. സംഭവത്തെ തുടർന്ന് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെയാണ് പൊലീസ് പിടികൂടിയത്.

താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയിലാണ് സംഭവമുണ്ടായത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. അഞ്ചംഗ സംഘമാണ് ഷാജഹാനെ ആക്രമിച്ചത്. പ്രതികളിലൊരാളായ ഷാക്കിർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള പോലീസ് തിരച്ചില്‍ ഊർജജിതമാക്കിയിട്ടുണ്ട്.

ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്

0 Comments

Leave a comment