/uploads/news/news_ശിശുക്ഷേമ_സമിതിയിൽ_രണ്ടര_വയസുള്ള_കുഞ്ഞിന..._1733233613_6381.jpg
Crime

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത


തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. പെൺകുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്.

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത

0 Comments

Leave a comment