/uploads/news/1731-IMG_20200506_045611.jpg
Crime

സഹോദരിയുടെ, പ്രായപൂർത്തിയാകാത്ത മകളെ മദ്യം കൊടുത്തു മയക്കി പീഡിപ്പിക്കാൻ ശ്രമം. പ്രതി അറസ്റ്റിൽ


കടയ്ക്കാവൂർ: 10 വയസ്സുകാരിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയി ജ്യൂസിൽ മദ്യം കലർത്തി മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. പോലീസിൻ്റെ അവസരോചിതമായ ഇടപെടൽ നിമിത്തം ഒഴിവായത് മറ്റൊരു ദുരന്തം. കീഴാറ്റിങ്ങൽ, നെടിയവിള, താമര പള്ളി, കാർത്തിക വില്ലയിൽ സന്തോഷ് (47) ആണ് കടയ്ക്കാവൂർ പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടു കൂടി പെൺകുട്ടിയെ കടയ്ക്കാവൂരത്തെ കുട്ടിയുടെ വീട്ടിൽ നിന്നും സന്തോഷ് തൻ്റെ ബൈക്കിൽ അയാളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ അമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടിയെ കൂട്ടി കൊണ്ടു പോകുമ്പോൾ വീട്ടിൽ പെൺകുട്ടിയുടെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോകുന്ന വഴിയിൽ കടയിൽ നിന്നും കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകുകയും തുടർന്ന് കീഴാറ്റിങ്ങൽ ഉള്ള തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അഞ്ചുതെങ്ങ്, പൂത്തറ നിന്നും വാങ്ങിയ വാറ്റു ചാരായം ജ്യൂസിൽ കലക്കി കുട്ടിക്ക് നൽകുകയും ചെയ്തു. കുടിച്ച് തല കറങ്ങുന്നതായി തോന്നിയ കുട്ടിയെ വീണ്ടും മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഭയന്ന പെൺകുട്ടി അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ സമയം തൊട്ടടുത്ത വസ്തുവിൽ നിന്നു സംഭവം കണ്ട ഒരാൾ പോലീസിനെ വിവരം അറിയിച്ചു. ഉടൻ വനിതാ പോലീസുമായെത്തിയ കടയ്ക്കാവൂർ പോലീസ് കുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചു. കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കുകയും ചെയ്തു. തുടർന്നു കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തി കാര്യങ്ങൾ മനസിലാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ പെൺകുട്ടിയ്ക്ക് മറ്റെന്തെങ്കിലും സംഭവിക്കുമായിരുന്നു. തുടർന്ന് കടക്കാവൂർ സി.ഐ ശിവകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ മുകുന്ദൻ, എസ്.സി.പി.ഒ സന്തോഷ്, രാജീവ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. ഇയാൾ ഒറ്റയ്ക്കാണ് താമസമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

സഹോദരിയുടെ, പ്രായപൂർത്തിയാകാത്ത മകളെ മദ്യം കൊടുത്തു മയക്കി പീഡിപ്പിക്കാൻ ശ്രമം. പ്രതി അറസ്റ്റിൽ

0 Comments

Leave a comment