വിതുര: സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. വിതുര തള്ളച്ചിറ പണയിൽ വീട്ടിൽ സി.ജയൻ (39), വിതുര ഇറയംകോട് തടത്തരികത്ത് വീട്ടിൽ കെ.സജി (28) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റു ചെയ്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പ്രതികൾ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ്ഇൻസ്പെക്ടർ ബി.സാബു, എ.എസ്.എെ രാജൻ, സി.പി.ഒ ഷിജു റോബർട്ട്, ഹാഷിം, ബൈജു എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ





0 Comments