/uploads/news/977-IMG-20190920-WA0005.jpg
Crime

സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസ്സിൽ ചാത്തൻപാറ സ്വദേശി പിടിയിൽ


ആറ്റിങ്ങൽ: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ ചാത്തൻപാറ സ്വദേശി പിടിയിലായി. ചാത്തൻ പാറയിൽ ഓട്ടോ റിക്ഷാ ഓടിക്കുന്ന കരിമൺ എന്നു വിളിക്കുന്ന ഷിബു പണ്ടാര വിളാകം (45) ആണ് പിടിയിലായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി ഇയാളുടെ വീട്ടിലേക്ക് വിളിച്ച് കയറ്റുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന ശേഷം വിദ്യാർത്ഥിയുടെ വീടിന് സമീപം ഇറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ വിദ്യാർത്ഥി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് രക്ഷിതാക്കൾ പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഇൻസ്പെക്ടർ വി.വി.ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ സനൂജ്, എ.എസ്.ഐ ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസ്സിൽ ചാത്തൻപാറ സ്വദേശി പിടിയിൽ

0 Comments

Leave a comment