/uploads/news/300-IMG_20190216_163508.jpg
Crime

.മുൻഭാര്യയും കാമുകനും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്


ശ്രീകാര്യം: മുൻഭാര്യയും കാമുകനും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച ആദ്യ ഭർത്താവായ യുവാവ് മരിച്ചു. തുണ്ടത്തിൽ പുല്ലാന്നിവിള ഷെഹനാ മൻസിലിൽ സുനീർ (35) ആണ് മരിച്ചത്. മരിച്ച സുനീർ ഓട്ടോ ഡ്രൈവറാണ്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് വഴക്കിനിടെ കുത്തേറ്റത്. തുടർന്ന് എട്ടാം തീയതി അറസ്റ്റു ചെയ്ത ഷമീർ (25) ഇപ്പോൾ റിമാന്റിലാണ്. കുളത്തൂർ ചിത്തിര നഗർ സ്വദേശിനിയായ ശ്രീജയെ വിവാഹം കഴിച്ച് അവിടെ താമസിച്ചു വരുകയായിരുന്നു സുനീർ. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഓട്ടോ ഡ്രൈവറായ സുനീർ മൂന്നു വർഷം മുമ്പ് ശ്രീജയെ ഉപേക്ഷിച്ച് പോവുകയും പിന്നീട് വെട്ടുറോഡിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസിച്ചു വരുകയുമായിരുന്നു. തുടർന്ന് ടെക്നോപാർക്കിലെ ക്ലീനിംഗ് തൊഴിലാളിയായ ശ്രീജ കാട്ടാക്കട സ്വദേശിയായ മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും കുളത്തൂരിലെ വീട്ടിൽ താമസിച്ചു വരുകയുമായിരുന്നു. ആദ്യ ഭർത്താവായിരുന്ന സുനീർ ഇടയ്ക്കിടെ ഇവിടെയെത്തുകയും വഴക്കുണ്ടാക്കുണ്ടാക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവ ദിവസം വൈകുന്നേരം ഇവിടെയെത്തിയ സുനീർ, മൂത്ത മകനോട്, അമ്മയോടൊപ്പം ഇവിടെ ആരാണെന്നു ചോദിച്ച് ബഹളം വെയ്ക്കുകയും ദേഹോപദ്രവത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശ്രീജ ഇതു കാണുകയും സുനീറുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടർന്ന് രാത്രി ഒമ്പതരയോടെ വീണ്ടും വീട്ടിലെത്തിയ സുനീർ ഇവരുമായി വഴക്കിട്ടു. ഈ സമയം അവിടെ എത്തിയ ശ്രീജയുടെ രണ്ടാം ഭർത്താവ് ഷമീറുമായും സുനീർ പ്രശ്നമായി. ഇതിനിടയിൽ ഷമീർ സുനീറിനെ കുത്തുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ തുമ്പ പോലീസും നാട്ടുകാരും ചേർന്ന് റെയിൽവേ ട്രാക്കിന് സമീപം കുത്തേറ്റു കിടന്ന സുനീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാച്ച രാവിലെ 11 മണിയോടെ സുനീർ മരിക്കുകയായിരുന്നു. ഷീനയാണ് സുനീറിന്റെ ഭാര്യ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കാര്യവട്ടം അമ്പലത്തിങ്കര മുസ്ലിം ജമാത്തിൽ ഖബറടക്കി.

.മുൻഭാര്യയും കാമുകനും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്

0 Comments

Leave a comment