ആറ്റിങ്ങൽ:1.100 കിലോ ഗ്രാം ഗഞ്ചാവുമായി മൂന്നു പേർ അറസ്റ്റിലായി. ഒട്ടകം രാജേഷ് എന്ന് വിളിപ്പേരുള്ള രാജേഷ്, പ്രതീഷ്, വിനീത് എന്നിവരെയാണ് തിരുവനന്തപുരം ഡിവിഷൻ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ആർ. രാജേഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. അഴൂർ റയിൽവേ ഗേറ്റിന് സമീപം വച്ച് KL-01-AT 832 എന്ന നമ്പർ പ്ലേറ്റ് ഉള്ള പാഷൻ പ്ലസ് ബൈക്കിൽ കടത്തുകയായിരുന്ന 1.100 കിലോഗ്രാം ഗഞ്ചാവുമായി മൂവരെയും പിടി കൂടുകയായിരുന്നു. ഇവർക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തു. 5 നാടൻ ബോംബുകൾ, ഒരു മഴു, ഒരു വെട്ടുകത്തി എന്നിവ കൈവശം വച്ച് നിന്ന ഇവരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഒട്ടകം രാജേഷ് 2 കൊലക്കേസ് ഉൾപ്പെടെ 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റു രണ്ടുപേർ ഐ.പി.സി സെക്ഷൻ 307, 308 കേസുകളിലെ പ്രതികളുമാണെന്ന് പോലീസ് അറിയിച്ചു.
1.100 കിലോഗ്രാം ഗഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ.





0 Comments