നെടുമങ്ങാട്:13 കാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പിടിയിലായി. കരകുളം മുദിശാസ്താംകോട് ചെക്കാലമുകൾ ഐ.എച്ച്.ഡി.പി കോളനിയിൽ കെ.പി 11/578-ാം നമ്പർ വീട്ടിൽ നിന്നും ഗോൾഡൻ വാലി ഗാർഡൻസ് എച്ച്.നമ്പർ 4 - ൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ് (53) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് രാത്രി എട്ടരയോടു കൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഇയാളുടെ വീട്ടിൽ താമസിപ്പിക്കുകയും പെൺകുട്ടിയുടെ കാതിലുണ്ടായിരുന്ന ഒന്നര1 ഗ്രാമോളം തൂക്കം വരുന്ന സ്വർണ കമ്മൽ ഭീഷണിപ്പെടുത്തി ഊരി വാങ്ങുകയും ചെയ്തതിനാണ് ഇയാൾ പോലീസ് പിടിയിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നെടുമങ്ങാട് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബുദ്ദീൻ, എ.എസ്.ഐ എസ്.പി.ഷിബു, സി.പി.ഒ ഷിലു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
13 കാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പോലിസിന്റെ പിടിയിൽ





0 Comments