വർക്കല: അയിരൂരിൽ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ യുവാവ് പിടിയിലായി. വർക്കല, അയിരൂർ, കിഴക്കേപ്പുറം, ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതി 16 കാരിയെ പ്രണയം നടിച്ച് പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ വർക്കല എസ്.എച്ച്.ഓ സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസ്സി. സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ്സ്.സി.പി.ഓമാരായ ഹേമ, ഷിജു, ഷൈജു, സി.പി.ഓമാരായ പ്രശാന്ത കുമാരൻ, ഷജീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി 16 കാരിയെ പ്രണയം നടിച്ച് പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.





0 Comments