/uploads/news/news_30_വയസുള്ള_മകളെ_പീഡിപ്പിക്കാൻ_ശ്രമം_പിതാ..._1737644798_1239.jpg
Crime

30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം പിതാവ് അറസ്റ്റിൽ.


ആര്യനാട്:

30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 58 വയസുള്ള പിതാവിനെ തിരുവനന്തപുരം ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു.ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മൂമ്മക്കും ഒപ്പം കഴിയുകയായിരുന്നു ഇവർ.യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു.

പിതാവിൻ്റെ നിരന്തരമായ ശല്ല്യം തുടർന്നതോടെ ആണ് മകൾ പരാതിയുമായി പെ‌ാലീസിനെ സമീപിച്ചത്. ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം പിതാവ് അറസ്റ്റിൽ.

0 Comments

Leave a comment