കഴക്കൂട്ടം: 8 വയസുകാരനെ പീഡിപ്പിച്ച കേസിൽ 63 കാരൻ അറസ്റ്റിൽ. പെരുമാതുറ മാടൻവിള, പണ്ടാരത്തോപ്പ് വീട്ടിൽ ഷാക്കിർ (63) ആണ് പിടിയിലായത്. മാടൻവിള പ്രദേശത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും രക്ഷകർത്താക്കൾ ഏറെ ഭയപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് കൊല്ലത്തെ ഒളിവു കേന്ദ്രത്തിൽ നിന്നും കഠിനംകുളം പോലീസിന്റെ പിടിയിലായത്. പ്രതി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കഠിനംകുളം എസ്.എച്ച്.ഒ ബിനിഷ് ലാൽ, ഗ്രേഡ് എസ് ഐമാരായ സവാദ് ഖാൻ, അജയകുമാർ, പോലീസുകാരനായ നൗഷാദ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
8 വയസുകാരനെ പീഡിപ്പിച്ച കേസിൽ 63 കാരൻ അറസ്റ്റിൽ





0 Comments