ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങൽ നാഗരൂരിൽ യുവാവിനെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. നഗരൂർ കടവിള പാറമുക്ക് പ്രണവത്തിൽ കുക്കു എന്ന് വിളിക്കുന്ന അജിനെ(24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ അജിനെ ഇന്നലെ മുതൽ കാണ്മാനില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം അജിൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യ ആവാനാണ് സാധ്യതയെന്നും നാഗരൂർ സബ് ഇൻസ്പെക്ടർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ മുങ്ങിത്താഴ്ന്നതാണ് മരണകാരണമായി പറയുന്നത്. വിദേശത്തായിരുന്ന അജിൻ നാട്ടിലെത്തിയിട്ട് ആറു മാസമായി.
യുവാവിനെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി





0 Comments