കഴക്കൂട്ടം: ബൈക്കിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യവിൽപ്പന നടത്തി വന്നയാളെ പോലീസ് പിടികൂടി. മേനംകുളം, ആറാട്ടുവഴി, കരിഞ്ഞവയൽ പുരയിടത്തിൽ രാജു ഡിക്രൂസ് (60) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ച് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ച് കുപ്പിയായും ഗ്ലാസ്സിൽ ഒഴിച്ചു കൊടുത്തും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു പറഞ്ഞു.
ഒന്നാം തീയതി ഡ്രൈ ഡേയുടെ ഭാഗമായി മദ്യശാലകൾ അവധിയായതിനാൽ പ്രതി അനധികൃതമായി, വൻതോതിൽ മദ്യവിൽപ്പന നടത്തുന്നതായി കഴക്കൂട്ടം. സൈബർസിറ്റി എ.സി.പി ഹരി.സി.എസ്സിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ബാഗിൽ മദ്യവുമായി മേനംകുളം ജംഗ്ഷന് സമീപം ബൈക്കിൽ എത്തി ഒരാൾക്ക് മദ്യം ഒഴിച്ചു കൊടുക്കുന്ന സമയത്താണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിലുളള മുപ്പത്തിയഞ്ച് കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ.എസ്.നായർ, അജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അനധികൃത മദ്യ വില്പനയ്ക്ക് കഴക്കൂട്ടത്ത് ഒരാൾ പിടിയിൽ





0 Comments