നെടുമങ്ങാട്: പനവൂരിൽ അനധികൃത മദ്യകച്ചവടം നടത്തിയ പ്രതി നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായി. പനവൂർ, മുളമൂട്, ചുമടുതാങ്ങി എം.എം.ഹൗസിൽ താമസിക്കുന്ന ഷിൻഹ (36) യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടു കൂടി പനവൂർ, കീഴേകല്ലിയോട് ഭാഗത്തു വച്ച് മദ്യ കച്ചവടം നടത്തി വരവെയാണ് ഇയാൾ പിടിയിലായത്. നാലര ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശ മദ്യവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, വേണു, എ.എസ്.ഐ രൂപേഷ് രാജ്, ഡ്രൈവർ എസ്.സി.പി.ഒ അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
അനധികൃത മദ്യകച്ചവടം നടത്തിയ പ്രതി നെടുമങ്ങാട്ട് പിടിയിലായി.





0 Comments