/uploads/news/news_അ​യ​ൽ​വാ​സി​യു​ടെ_കാ​റി​ന്_തീ​യി​ട്ട_യുവ..._1733200705_8978.jpg
Crime

അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യുവാവ് അറസ്റ്റിൽ


ഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യുവാവ് അറസ്റ്റിൽ. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വ് കാ​റി​ന് തീ​യി​ട്ട​ത്.സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വാ​ഹ​ന​ത്തി​ന് തീ​വെ​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​യും സം​ഘ​ത്തെ​യും 600 കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ഹു​ൽ ഭാ​സി​ൻ എ​ന്ന യു​വാ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.


അ​യ​ൽ​വാ​സി​യാ​യ ര​ജ്നീ​ത് ചൗ​ഹാ​നു​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി ഉണ്ടായ തകർക്കമാണ് സംഭവത്തിന് പിന്നിൽ. രാ​ഹു​ൽ അ​യ​ൽ​വാ​സിയുമായി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കാ​റി​ന് തീ​യി​ട്ട​ത്. എ​ന്നാ​ൽ ഇ​തെ​ല്ലാം പ​രി​സ​ര​ത്തെ ഒ​രു സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞു.

അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യുവാവ് അറസ്റ്റിൽ

0 Comments

Leave a comment