/uploads/news/2466-IMG_20211115_113916.jpg
Crime

ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നു.


പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിൻ്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ സംഭവമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നു.

0 Comments

Leave a comment