കഴക്കൂട്ടം: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ അജിത് എന്ന ലിയോൺ ജോൺസ് (26) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടു കൂടിയാണ് തുമ്പ ആറാട്ടുവഴി പാലത്തിന് സമീപത്ത് വച്ച് ഇതര സംസ്ഥാന തൊഴിലാളിയായ ചന്ദ്രമണി എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ തലയ്ക്ക് അടിച്ച് വീഴ്ത്തിയതിന് ശേഷം കത്തി ഉപയോഗിച്ച് വയറിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കഴക്കൂട്ടം മണ്ണന്തല, തുമ്പ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ലിയോൺ ജോൺസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ





0 Comments