/uploads/news/1669-IMG_20200411_195123.jpg
Crime

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചിറയിൻകീഴിൽ 100 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു


കഴക്കൂട്ടം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചിറയിൻകീഴ് നിന്നും100 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. ചിറയിൻകീഴ്, മുദാക്കൽ, മങ്ങാട്ടു മൂലയിൽ ആറ്റ് പുറമ്പോക്കിലാണ് 50 ലിറ്ററിൻ്റെ രണ്ട് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. കോവിഡ് - 19 വ്യാപനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക് ഡൗൺ കാലയളവിൽ നടന്ന പരിശോധനയിലാണ് കോട കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറും സംഘവും വ്യാജ വാറ്റുമായി ബന്ധപ്പെട്ട് കഴക്കൂട്ടം, ചിറയിൻകീഴ് റേഞ്ച് അതിർത്തിയിൽ അന്വേഷണവും അതുമായി ബന്ധപ്പെട്ട പരിശോധനകളൂം നടത്തി വരികയാണ്. അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ, (ഐ.ബി) എസ്സ്.ഷൈജു, ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, ശ്രീലാൽ, രാജേഷ്, ഷംനാദ് എന്നിവർ പങ്കെടുത്തു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചിറയിൻകീഴിൽ 100 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു

0 Comments

Leave a comment