/uploads/news/280-IMG_20190208_051050.jpg
Crime

എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ അയല്‍വാസിയായ യുവാവ് പിടിയിൽ


കഴക്കൂട്ടം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ യുവാവ് കഴക്കൂട്ടം പോലീസിന്റ പിടിയിലായി. മേനംകുളം കൽപന കോളനിയിൽ കോൺഫിഡന്റ് ഫ്ലാറ്റിന് എതിർ വശം ചിറയരികത്തു പുതുവൽ പുത്തൻ വീട്ടീൽ ഷിബു എന്നു വിളിക്കുന്ന ഷിബുകുമാർ (38) ആണ് പിടിയിലായത്. പ്രതി കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനും വീട്ടുകാരുമായി നല്ല ബന്ധവുമുള്ള യുവാവുമായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി കുട്ടിയുടെ അച്ഛൻ ഷിബുവിന്റെ വീട്ടിൽ സുഖമില്ലാതെ കിടക്കുകയാണെന്ന് കള്ളം പറഞ്ഞ് അനുനയിപ്പിച്ച് പ്രതി താമസിച്ചു വരുന്ന വീട്ടിൽ വിളിച്ചു വരുത്തി വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംശയം തോന്നിയ സ്കൂൾ അദ്ധ്യാപകർ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സി.വൈ.സി യിൽ ഹാജരാക്കിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഷിബുകുമാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി അടി പിടി കേസുകളിലെ പ്രതിയാണെന്നും കൂടാതെ 2017-ൽ സമാനമായ കേസ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ഇതേ കേസിൽ ഉൾപ്പെട്ട് പിടിയിലായതാണെന്നും പോലീസ് പറഞ്ഞു. കഴക്കൂട്ടം എ.സി.പി അനിൽ കുമാറിന്റെ നിർദേശാനുസരണം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും തന്ത്രപരമായി കുടുക്കുകയുമായിരുന്നെന്നും പോലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ സുധീഷ് കുമാർ, റോയ്, ഷാജി, അജയകുമാർ എ.എസ്.ഐ അൻവർ, സി.പി.ഒമാരായ പ്രദീപ്, ശ്യാംലാൽ, പ്രിൻസ്, സന്തോഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ അയല്‍വാസിയായ യുവാവ് പിടിയിൽ

0 Comments

Leave a comment