കഴക്കൂട്ടം: കഠിനംകുളം, ചാന്നാങ്കര, കണിയാപുരം ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തി വന്നയാളെ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റു ചെയ്തു. തിരുവനന്തപുരം, മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ ചെരുപ്പ് കുമാർ എന്നു വിളിക്കുന്ന കൃഷ്ണ കുമാറി(47)നെയാണ് കഴക്കൂട്ടം എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കഞ്ചാവ് വില്പനയ്ക്കായി കടത്തി കൊണ്ടു വന്ന കെ.എൽ.01.സി.കെ -1269 എന്ന ഹോണ്ട നേവി ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവുവിന്റെ നേതൃത്വത്തിൽ നിരന്തര നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണു കൃഷ്ണ കുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആഴ്ചകളായി പ്രതി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഠിനംകുളം കൊച്ചു കൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപം കഞ്ചാവുമായി പിടികൂടുകയായിരുന്നു. ആഴ്ചകളായി എക്സൈസിന്റെയും പോലീസിന്റെയും പിടിയിൽ പെടാതിരിക്കാൻ ജില്ലയിലെ പല ഭാഗങ്ങളിലായി മാറി മാറി താമസിച്ചു വരുകയായിരുന്നു. കൃഷ്ണകുമാർ നാൽപതോളം മോഷണ കേസുകളിലെ പ്രതിയാണെന്നും പത്തു വർഷത്തോളം ജയിൽ വാസം അനുഭവിച്ച ശേഷം പുറത്തിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ. ആർ. രാജേഷ്, തോമസ് സേവ്യർ ഗോമസ്, ഹരികുമാർ, രാകേഷ്, സി.ഇ.ഒമാരായ മണികണ്ഠൻ നായർ, സുബിൻ, രാജേഷ്, അരുൺ, അനീഷ്, വനിതാ സി.ഇ.ഒമാരായ സ്മിത, സിമി, ഡ്രൈവർ സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഒന്നര കി.ഗ്രാം. കഞ്ചാവുമായി നാൽപതോളം മോഷണ കേസുകളിലെ പ്രതി കഴക്കൂട്ടം എക്‌സൈസ് അറസ്റ്റ് ചെയ്തു





0 Comments