കഴക്കൂട്ടം: ഒന്നര വയസ് പ്രായമുളള സംസാര ശേഷി ഇല്ലാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ, അലിപൂർദാർ ജില്ലയിൽ, കച്ചിനി, ബംഗ്ലാ സ്ക്കൂളിന് സമീപം രാജ്നാഥ് ഉരാവ് (30)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്യുകയും കഴക്കൂട്ടം സൈബർസിറ്റി അസ്സി. കമ്മീഷണർ ഹരി.സി.എസിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാര്യവട്ടം ക്യാമ്പസിന് സമീപമുളള ഒഴിഞ്ഞ പുരയിടത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ഷാജുകുമാർ, എസ്.സി.പി.ഒ മനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒന്നര വയസുളള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ





0 Comments