/uploads/news/1490-IMG_20200302_220011.jpg
Crime

ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ


മംഗലപുരം: ഒന്നര വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ അമ്മയും കാമുകനും അറസ്റ്റിലായി. മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി പോയ ശാസ്തവട്ടം സ്വദേശിനിയായ 20 കാരി അശ്വതിയും കാമുകനായ ബിമൽ രാജു (34)മാണ് മംഗലാപുരം പോലീസിൻ്റെ പിടിയിലായത്. വിവാഹം കഴിഞ്ഞ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിളിച്ചു കൊണ്ടു പോവുകയുമാണ്  അവിവാഹിതനായ ബിമൽ രാജിൻ്റെ സ്ഥിരം പരിപാടിയെന്നും ഇത് ആറാമത്തെ ഇരയാണെന്നും പോലീസ് പറഞ്ഞു. രണ്ടു വർഷം മുമ്പാണ് യുവതി മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. തുടർന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പഠനത്തിനായി പോകുന്നതിനിടയിലാണ് അശ്വതി വീണ്ടും ബിമൽ രാജുമായി പ്രണയത്തിലാവുന്നത്. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അശ്വതി കൂലിപ്പണിക്കാരനായ ഭർത്താവിനെയും മുലകുടി മാറാത്ത കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാളോടൊപ്പം പോവുകയായിരുന്നു. മംഗലപുരം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിൽ

0 Comments

Leave a comment