/uploads/news/news_ഓച്ചിറ_പൊലീസിനെതിരെ_കുറിപ്പെഴുതി_വിദ്യാർ..._1674824490_2666.jpg
Crime

ഓച്ചിറ പൊലീസിനെതിരെ കുറിപ്പെഴുതി വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം


കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പെഴുതിയത്. വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പതിനാറുകാരനായ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആത്മഹത്യക്കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത് കണ്ട സുഹൃത്തുക്കളാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഇതിന് വിസമ്മതിച്ചപ്പോൾ, പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

ജനുവരി 23ന് വിദ്യാർഥി ഉൾപ്പെടെ നാല് പേരെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഓച്ചിറ പൊലീസിൽ ഇവർ പരാതിയും നൽകി. എന്നാൽ കേസ് പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും ഒത്തുതീർപ്പിന് ശ്രമിച്ചെന്നുമാണ് ആരോപണം. അതേസമയം പൊലീസ് ഇത് നിഷേധിച്ചു. ഇരുകൂട്ടരേയും സമീപിച്ച് കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയാണ് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പെഴുതിയത്

0 Comments

Leave a comment