പോത്തൻകോട്: ആട്ടോയിൽ കറങ്ങി പച്ചക്കറി മോഷണം നടത്തിയ ശേഷം സ്വന്തം കടയിൽ വില്പന നടത്തിയ പ്രതി അറസ്റ്റിലായി. പള്ളിപ്പുറം, പാച്ചിറ, പണ്ടാര വിള വീട്ടിൽ ഷിബു. (43) വിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. വാവറ അമ്പലത്ത് പുതിയതായി തുടങ്ങിയ ബാലാജി ഫ്രൂട്ട്സ് ആൻ്റ് വെജിറ്റബിൾസ് എന്ന പേരിൽ മലക്കറിക്കട നടത്തുന്ന ബൈജുവിൻ്റെ കടയിലാണ് മോഷണം നടത്തിയത്. പ്രതി ഓട്ടോയുമായെത്തി കടയിൽ നിന്നും വെളുത്തുള്ളിയും സവാളയും മോഷ്ടിച്ച ശേഷം പള്ളിപ്പുറത്ത് സ്വന്തമായി നടത്തുന്ന മലക്കറി കടയിൽ കൊണ്ടു പോയി കച്ചവടം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ നാലാം തീയതി പുലർച്ചെ പ്രതിയുടെ കെ.എൽ 22 കെ 2834 എന്ന നമ്പരിലുള്ള ഓട്ടോയിലെത്തിയാണ് മോഷണം നടത്തിയത്. തുടർന്ന് 3 ചാക്ക് വെളുത്തുള്ളിയും, 1 ചാക്ക് സവാളയും, പഴക്കുലകളും കയറ്റിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞിട്ടും കടയുടമയായ ബൈജു പുറത്താരോടും പറഞ്ഞില്ല. പിന്നീട് വീണ്ടും ജനുവരി 10-ന് പുലർച്ചെ മോഷണത്തിനായി വന്ന പ്രതി ഷിബു സി.സി.ടി.വി കണ്ട് ഓട്ടോയുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുമായി കടയുടമ പോത്തൻകോട് പോലീസിൽ പരാതി നൽകി. പോത്തൻകോട് സബ് ഇൻപെക്ടർ വി.എസ്.അജീഷ്, ഗ്രേഡ് പോലീസ് സബ് ഇൻപെക്ടർ ഷാബു, എ.എസ്.ഐ ഷാജി എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഓട്ടോയിലെത്തി പച്ചക്കറി മോഷണം നടത്തി സ്വന്തം കടയിൽ വില്പന നടത്തിയ പ്രതി പിടിയിൽ





0 Comments