/uploads/news/836-IMG-20190808-WA0065.jpg
Crime

കടയ്ക്കാവൂരിൽ ഹണി ട്രാപ്പിൽ യുവതി അടക്കം 4 പേർ പിടിയിൽ


ചിറയിൻകീഴ്: കടയ്ക്കാവൂരിൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി വീഡിയോ എടുത്ത് വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സ്ത്രീയടക്കം 4 പേർ കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. വക്കം പാടപ്പുരയിടം വീട്ടിൽ അൻസാരിയും മകൾ ജാസ്മിൻ (30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ് (20) ചക്കൻ വിളയിൽ തെക്കൻ വിള വീട്ടിൽ നസീം (22), വക്കം എസ്.എസ് മൻസിലിൽ ഷിബിൻ (21) എന്നിവരാണ് പിടിയിലായത്. ആലംകോട് സ്വദേശിയായ മദ്ധ്യവയസ്ക്കൻ നടത്തുന്ന പോൾട്രി ഫാമിൽ ഇറച്ചി വാങ്ങുകയും അയാളുമായി പരിചയത്തിലായ ശേഷം വീട്ടിൽ ഒരു കാർ വില്പനയ്ക്ക് കിടപ്പുണ്ടെന്നും പറഞ്ഞ് മണിക്കൂറുകൾക്ക് വാടകയ്ക്കെടുത്ത വീട്ടിൽ വിളിച്ചു വരുത്തുകയുമായിരുന്നു. ഈ സമയം ഒന്നാം പ്രതിയായ ജാസ്മിൻ കൂട്ടാളികളെ കുളിമുറിയിൽ ഒളിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. കാർ നോക്കാൻ വീട്ടിൽ വന്നയാളെ വീട്ടിനകത്തേക്കു ക്ഷണിച്ച ജാസ്മിൻ കതക് അടച്ച ശേഷം കുളിമുറിയിൽ നിന്നും യുവാക്കളെ പുറത്തിറക്കി. തുടർന്ന് മദ്ധ്യവയസ്കനെ കട്ടിലിൽ കൊണ്ടിരുത്തി വിവസ്ത്രനാക്കി. അതിനു ശേഷം വീഡിയോ റെക്കോർഡ് ചെയ്യുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സമയം ജാസ്മിൻ അയാളുടെ കൈവശമുണ്ടായിരുന്ന 17,000 രൂപയും 3 പവന്റെ മാലയും കവരുകയായിരുന്നു. 2 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ വാട്ട്സ്ആപ്പിലിട്ട് പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിയ്ക്കുമെന്നും ഭീഷണിപ്പെടുത്തി വൈകുന്നേരം 5 മണിയ്ക്കകം പണം എത്തിച്ചില്ലെങ്കിൽ ലോകം മുഴുവനും കാണുമെന്നും ജാസ്മിൻ ഭീഷണിപ്പെടുത്തി. തുടർന്നു പണം എത്തിയ്ക്കാം എന്നു പറഞ്ഞ് ഇയാൾ പുറത്തിറങ്ങി കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയെ വീട്ടിൽ നിന്നും 3 യുവാക്കളെ വക്കത്തു നിന്നും പോലീസ് പിടികൂടുകയായിരുന്നു. മണനാക്കിൽ വീടു വാടകയ്ക്കെടുത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് ജാസ്മിൻ ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ജാസ്മിനെന്നും കൂടുതൽ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും പോലീസ് അറിയിച്ചു. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ എ.എസ്.ഐ അജയകുമാർ എസ്.സി.പി.ഒമാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കടയ്ക്കാവൂരിൽ ഹണി ട്രാപ്പിൽ യുവതി അടക്കം 4 പേർ പിടിയിൽ

0 Comments

Leave a comment