കഠിനംകുളം: കഠിനംകുളത്ത് കോടയും, വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. കഠിനംകുളം ചാന്നാങ്കര ഇടയ്ക്കാട് പഴഞ്ചിറ വീട്ടിൽ സതീശൻ (30) ആണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായത്. 40 ലിറ്റർ കോടയും, 4 ലിറ്റർ വാറ്റ് ചാരായവും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാന്നാങ്കര, പഴഞ്ചിറയിൽ ആളൊഴിഞ്ഞ വീടിന് പുറകിൽ ചാരായം വാറ്റിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യ വില്പന നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പെടുത്തി ചോദ്യം ചെയ്തതോടെ കോടയും വാറ്റ് ചാരായവും കണ്ടെടുക്കുകയായിരുന്നു. കഠിനംകുളം പോലീസ് എസ്.എച്ച്.ഒ പി.വി.വിനീഷ് കുമാർ, എസ്.ഐമാരായ രതീഷ് കുമാർ, ഇ.പി.സവാദ് ഖാൻ, കൃഷ്ണദാസ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ സജിത്ത്, രാജു, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഠിനംകുളം, ചാന്നാങ്കരയിൽ കോടയും വാറ്റ് ചാരായവുമായി പിടിയിൽ





0 Comments