/uploads/news/1660-IMG-20200408-WA0024.jpg
Crime

കമ്യൂണിറ്റി കിച്ചന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ വക ലക്ഷം രൂപയുടെ ഭക്ഷ്യധാന്യം


കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾക്കു തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ 1,25,000 രൂപയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. പ്രസിഡൻ്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമ കാര്യ ചെയർപേഴ്സൺ എസ്.ജയ. മെമ്പർമാരായ വി.അജികുമാർ, സുധീഷ് ലാൽ, എം. ഷാനവാസ്, സി.ജയ്മോൻ, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.

കമ്യൂണിറ്റി കിച്ചന് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ വക ലക്ഷം രൂപയുടെ ഭക്ഷ്യധാന്യം

0 Comments

Leave a comment