കഴക്കൂട്ടം: കഴക്കൂട്ടം വെട്ടുറോഡിലെ കൃഷി വകുപ്പിന്റെ ട്രെയിനിംങ് ട്രൈനിംങ്ങ് സെൻ്ററായ കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സിയിൽ നിന്നും ലാപ്ടോപ്പ്, വീഡിയോ ക്യാമറ, എൽ.സി.ഡി റ്റി.വി തുടങ്ങിയവ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയായ നെല്ലനാട് മുക്കന്നൂർ, കുഴിവിള കോളനി പാറവിള വീട്ടിൽ ജയൻ (34) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 16 നാണ് കഴക്കൂട്ടം വെട്ടുറോഡിലെ കൃഷി വകുപ്പിന്റെ അഗ്രിക്കൾച്ചർ ടെക്നോളജി ട്രെയിനിംങ് സെന്ററിൽ മോഷണം നടന്നത്. അന്ന് വൈകുന്നേരം ഓഫീസ് പൂട്ടിയിറങ്ങിയതാണ്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പിറ്റേ ദിവസം അവധിയായിരുന്നു. തുടർന്ന് 18 ന് രാവിലെ ഇവിടെയെത്തിയ പാർട്ട് ടൈം സ്വീപ്പറായ സരളയാണ് ആദ്യം സംഭവമറിഞ്ഞത്. രാവിലെ 9:30 യോടു കൂടി സരള ഓഫീസിലെത്തിയപ്പോൾ ഓഫീസിൻ്റെ ഗേറ്റിലെ പൂട്ട് പൊളിച്ച നിലയിൽ കാണുകയായിരുന്നു.
രാത്രി പൂട്ട് പൊളിച്ച് അകത്തു കടന്ന രണ്ടംഗ സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന സർക്കാർ വക ലാപ്ടോപ്പ്, വീഡിയോ ക്യാമറ, നെറ്റ് സൈറ്റർ, എൽ.സി.ഡി റ്റി.വി, കാർഷിക ഉപകരണങ്ങൾ, ബാറ്ററികൾ തുടങ്ങിയവ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. കൂടാതെ ഓഫീസിലെ ഫയലുകൾ വാരിവലിച്ച് നിലത്തിട്ട അസ്ഥയിലുമായിരുന്നു.
സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തിരുവനന്തപുരം സിറ്റി പോലീസ് വെപ്യൂട്ടി കമ്മിഷണർ (ക്രമസമാധാനം) അമിത് അശോകന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണ സംഘം, സ്ഥലത്തെ സി.സി റ്റി.വി ദൃശ്യങ്ങളും ഫിംഗർ പ്രിന്റും മറ്റും ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതിയായ നെല്ലനാട് സ്വദേശി ഷിബുവിനെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ
അന്വേഷണത്തിൽ ജയനും മോഷണത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തുകയും, ഒളിവിൽ കഴിഞ്ഞ ഇരുവരേയും അന്വേഷിച്ചു വരവേ, കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ,ജെ.എസ്, എസ്.ഐമാരായ ജിയ, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ശ്യാം, അരുൺ.എസ്.നായർ, സജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻ്റ് ചെയ്തു.
കഴക്കൂട്ടം കൃഷി വകുപ്പ് ട്രെയിനിംങ് സെന്ററിലെ മോഷണം: ഒരാൾ പിടിയിൽ





0 Comments