/uploads/news/news_കഴക്കൂട്ടത്ത്_ആക്രിക്കാരന്റെ_ചവിട്ടേറ്റ്..._1657543557_9274.jpg
Crime

കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു.


കഴക്കൂട്ടം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു. കഴക്കൂട്ടം നെട്ടയകോണം സ്വദേശി ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും കഴക്കൂട്ടം പോലീസ് പറഞ്ഞു.

ഭുവനചന്ദ്രൻ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കരിക്ക് വിൽപനക്കാരനുമായി സംസാരിക്കുന്നതിനിടെയാണ്ആക്രിക്കാരനുമായി തർക്കമുണ്ടായത്. ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി ആക്രിക്കാരൻ കാർക്കിച്ച് തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്.

ഭുവനചന്ദ്രനെ ആക്രിക്കാരൻ ചവിട്ടി വീഴ്ത്തി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം. കരൾരോഗത്തിന് വയറിൽ ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്.

കൊല്ലം സ്വദേശിയായ ആക്രിക്കാരൻ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ഇയാൾ കൊല്ലത്തേയ്ക്കുള്ള ബസിൽ കയറി പോയെന്നാണ് വിവരം. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭിച്ചിട്ടില്ല. ആക്രികച്ചവടക്കാരനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചു.വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

കൊല്ലം സ്വദേശിയായ ആക്രിക്കാരൻ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ഇയാൾ കൊല്ലത്തേയ്ക്കുള്ള ബസിൽ കയറി പോയെന്നാണ് വിവരം.

0 Comments

Leave a comment