കഴക്കൂട്ടം: ഒന്നര കിലോ ഗഞ്ചാവുമായി യുവാവ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം മണക്കാട് ചിത്രാ നഗർ റസിഡന്റ്സ് അസോസിയേഷനിൽ വീട്ടു നമ്പർ 26-ൽ താമസിക്കുന്ന അരുൺ (19) ആണ് പിടിയിലായത്. കഴക്കൂട്ടം ടെക്നോപാർക്കിനും ഇൻഫോസിസിനും സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കിലോക്ക് 20,000 രൂപ നിരക്കിലാണ് ഗഞ്ചാവ് വാങ്ങി ഇവിടെയെത്തുന്നത്. ടെക്നോപാർക്ക്, ഇൻഫോസിസ് പരിസരങ്ങളിൽ വിൽപ്പന നടത്തുന്നതിനായി ഇൻഫോസിസിനു സമീപം എത്തിയപ്പോഴാണ് അരുണിനെ കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എ. പ്രതീപ് റാവു അടങ്ങുന്ന എക്സൈസ് സംഘം അറസ്റ്റ് ചെയ്യ്തത്. അടിപിടി, മോഷണം, ഗഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് കഴക്കൂട്ടം എക്സൈസ് അറിയിച്ചു. കഴക്കൂട്ടം റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസി.എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ റ്റി.ഹരി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, ഷംനാദ്.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.റജീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴക്കൂട്ടത്ത് ഒന്നര കിലോ ഗഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ





0 Comments