കഴക്കൂട്ടം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയതിന് ഒരാൾ പിടിയിലായി. കഴക്കൂട്ടം, കിഴക്കുംഭാഗം, കട്ടവിള, വിജീഷ് ഭവനിൽ വിജയൻ (67) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷനു സമീപമുള്ള കടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് വിജയനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പുകയില ഉൽപ്പന്ന പാക്കറ്റുകളും ഇയാളുടെ കൈവശം പോലീസ് കണ്ടെടുത്തു. കഴക്കൂട്ടം
എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.ഐമാരായ മിഥുൻ, ജിനു.ജെ.യു, സി.പി.ഒ ബിനു, അരുൺ.എസ്.നായർ, അൻവർഷ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റിന് ഉണ്ടായിരുന്നത്.
നിരവധി പുകയില ഉൽപ്പന്ന പാക്കറ്റുകളും ഇയാളുടെ കൈവശം പോലീസ് കണ്ടെടുത്തു





0 Comments