കഴക്കൂട്ടം: മേനംകുളത്ത് വ്യാജ ചാരായവും കോടയും പിടികൂടി. മേനംകുളം കോൺഫിഡൻറ് അൽത്തീന 1404-ാം നമ്പർ ഫ്ലാറ്റിൽ നിന്ന് നിന്നും1.6 ലിറ്റർ ചാരായവും 25 ലിറ്റർ കോടയും പിടികൂടി. നെടുമങ്ങാട്, വാമനപുരം, ആനകുടിദേശം ആറാംന്താനം, പുപ്പുറം മാടൻപാറ ഹേമന്ത് ഭവനിൽ ഹേമന്ത് (30) നെതിരെ അബ്കാരി കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ എച്ച്.ഷിജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ, സുർജിത്, അഭിലാഷ് വനിത സിവിൽ എക്സൈസ് ഓഫീസർ സൽമം, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
കഴക്കൂട്ടത്ത് വ്യാജ ചാരായവും കോടയും പിടികൂടി





0 Comments