/uploads/news/news_കസ്റ്റഡിയിലെടുത്തവരുടെ_പല്ല്_ചവണ_ഉപയോഗിച..._1680174974_9904.png
Crime

കസ്റ്റഡിയിലെടുത്തവരുടെ പല്ല് ചവണ ഉപയോഗിച്ചു പറിച്ച എഎസ്പിക്ക് സസ്പെൻഷൻ


ചെന്നൈ :കസ്റ്റഡിയിലെടുത്തവരുടെ പല്ലുകൾ ചവണ ഉപയോഗിച്ചു പറിച്ചെടുത്തെന്ന കേസിൽ ആരോപണവിധേയനായ അംബാസമുദ്രം എഎസ്പി ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു.   

പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നെന്നും പരാതി ലഭിച്ചയുടനെ എഎസ്പിയെ റിസർവ് പട്ടികയിലേക്കു മാറ്റിയെന്നും ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നവരുടെ പല്ലുകൾ ചവണ ഉപയോഗിച്ചു പറിച്ചു നീക്കുന്നത് പതിവായതോടെയാണ് എഎസ്പിക്കെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി. ആറാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിക്കു നിർദേശം നൽകി.

അതിനിടെ, പല്ല് എഎസ്പി ഇളക്കി മാറ്റിയതല്ലെന്നും താഴെ വീണപ്പോൾ  ഇളകിപ്പോയതാണെന്നും കസ്റ്റഡിയിൽ ഉണ്ടായിരുന്ന സൂര്യ  എന്നയാൾ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെത്തി വിശദീകരണം നൽകിയ ശേഷം പുറത്തിറങ്ങിയാണ് ഇക്കാര്യം അറിയിച്ചത്. 

പല്ല് എഎസ്പി ഇളക്കി മാറ്റിയതല്ലെന്നും താഴെ വീണപ്പോൾ ഇളകിപ്പോയതാണെന്നും മൊഴി

0 Comments

Leave a comment