/uploads/news/news_കാണാതായ_2_വയസ്സുകാരിയുടെ_മൃതദേഹം_അയല്‍വാ..._1681123566_7383.png
Crime

കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍


നോയിഡ: രണ്ടു ദിവസം മുൻപ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീടിനകത്തു വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ കണ്ടെത്തി. അയൽവാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഗ്രേറ്റർ നോയിഡയിൽനിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെൺകുഞ്ഞിനെ കാണാതായത്. മാതാപിതാക്കളായ ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം ദെവ്‌ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാനസി കഴിഞ്ഞിരുന്നത്.


അടുത്തുള്ള ഫാക്ടറിയിലാണ് ശിവകുമാറും മഞ്ജുവും ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ശിവകുമാർ ജോലിക്കു പോയി. ചന്തയിൽ പോയ മഞ്ജു തിരിച്ചുവരുമ്പോഴാണ് മകളെ വീട്ടിൽ കാണാനില്ലെന്ന വിവരം അറിയുന്നത്. ഏറെ തിരഞ്ഞിട്ടും കാണാതായതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽനിന്നു ദുർഗന്ധം വമിക്കുന്നതായി ശിവകുമാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മാനസിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി വാതിലിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. കുഞ്ഞിനെ കാണാതായപ്പോൾ തിരയാൻ മാതാപിതാക്കൾക്കും നാട്ടുകാർക്കും ഒപ്പം രാഘവേന്ദ്രയും മുന്നിൽനിന്നിരുന്നു. പിന്നീട് ഒളിവിൽ പോയ ഇയാൾക്കുവേണ്ടി പൊലീസ് ഊർജിതമായ തിരച്ചിലാണ് നടത്തുന്നത്. ഉത്തർപ്രദേശുകാരനായ രാഘവേന്ദ്രയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു

0 Comments

Leave a comment