തിരുവനന്തപുരം: “കാപ്പാ" (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) നിയമ ലംഘനം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നേമം എസ്റ്റേറ്റ് സത്യൻ നഗർ അമൽ ഭവനിൽ സുബാഷ് (46) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.
"കാപ്പ' നിയമപ്രകാരം 6 മാസ കാലയളവിനുള്ളിൽ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകണമെന്നും മറ്റേതെങ്കിലും സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പാടില്ലയെന്ന ഉത്തരവ് പ്രാബല്യത്തിലിരിക്കെ, രണ്ടാഴ്ച കാലയളവിൽ സ്റ്റേഷനിൽ ഹാജരാകാതിരിക്കുകയും അരുവാക്കാട് സ്വദേശിയായ ശരത്കൃഷ്ണയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫോർട്ട് അസി. കമ്മീഷണർ ഷാജിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഓ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, പത്മജൻ എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഓമാരായ ജയകുമാർ, മണിമേഖല, സി.പി.ഓ അഭിറാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാപ്പാ നിയമ ലംഘനം നടത്തിയ പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു





0 Comments