കൊല്ലം പരവൂരില്‍ കുടുംബശ്രീയിലെ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര് ഏറ്റെടുത്ത് സംഘര്‍ഷം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ ഇടയാടി കായലരികത്ത് വീട്ടിൽ സുഭാഷ് , ഈഴംവിള കവിത വിലാസത്തിൽ ഷാജി എന്നിവരാണ് പിടിയിലായത്. കുടുംബശ്രീയിലെ സ്ത്രീകള്‍ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്.
സ്ത്രീകളുടെ ഭർത്താക്കൻമാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് പരസ്പരം ആക്രമണം നടത്തിയെന്നാണ് കേസ്. ഒരു മാസമായി പ്രദേശത്ത് പ്രശ്നങ്ങളുണ്ട്. ഇതിന്റെ തുടർച്ചയായി രണ്ട് ദിവസം മുൻപ് ഉണ്ടായ സംഘർഷത്തിൽ മൂന്ന് സ്ത്രീകളടക്കം പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. കേസില്‍ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കുടുംബശ്രീയിലെ തർക്കം പുരുഷന്മാര് ഏറ്റെടുത്തു; സംഘര്‍ഷം; 10 പേർക്ക് പരുക്ക്





0 Comments