https://kazhakuttom.net/images/news/news.jpg
Crime

കുഴിവിളയിൽ ബിജെപിക്കാർ സി.ഐ.ടി.യു പ്രവർത്തകരെ കുത്തി കൊലപ്പെടുത്താൻ ശ്രമം


കഴക്കൂട്ടം: കുളത്തൂർ കുഴിവിള തമ്പുരാൻ മുക്കിൽ ബി.ജെ.പി പ്രവർത്തകർ രണ്ടു സി.ഐ.ടി.യു പ്രവർത്തകരെ കുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ടു ബി.ജെ.പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കരിമണൽ ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കൺവീനർ കരിമണൽ പുല്ലുകാട് വെട്ടുനിലത്തിൽ വീട്ടിൽ സൂരജ് (36) യൂണിയൻ തൊഴിലാളിയായ പുല്ലുകാട് സ്വദേശി രാജീവ് (37) എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകനായ കാവോട്ടുമുക്ക് കൃഷണ ഭവനിൽ മനോജ് (23)നെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്. ഇരുവർക്കും വയറിലും മുതുകിലും നെഞ്ചിലും ഗുരുതരമായ മുറിവുകളേറ്റിട്ടുണ്ട്. രാജീവിനെ മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ലോകസഭാ തിരഞ്ഞെടുപ്പിലെ ചുവരെഴുത്തിനായി സി പി ഐ എം ബുക്ക് ചെയ്തിരുന്ന മതിലുകളിൽ ബി.ജെ.പി പ്രവർത്തകനായ സജിത്കുമാറിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകർ സംഘടിതമായി മാരകായുധങ്ങളുമായി വന്ന് ബി.ജെ.പി ബുക്ക് ചെയ്തതായി എഴുതുകയും ചെയ്തു. ഇത് കണ്ടു പ്രതിഷേധിച്ച രാജീവിന്റെയും സൂരജിനെയും ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് അവിടെയെത്തിയ സി പി ഐ എം പ്രവർത്തകരും നേതാക്കളുമാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുഴിവിളയിൽ ബിജെപിക്കാർ സി.ഐ.ടി.യു പ്രവർത്തകരെ കുത്തി കൊലപ്പെടുത്താൻ ശ്രമം

0 Comments

Leave a comment