നെടുമങ്ങാട്: മഞ്ച പേരുമല കിഴക്കേ ചരുവിൽ പുത്തൻ വീട്ടിൽ മീര (16)യെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി പൊട്ട കിണറ്റിൽ തള്ളിയ കേസിൽ പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 84-ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. നൂറിലധികം സാക്ഷികളും റിക്കാർഡുകളും തൊണ്ടി മുതലുകളും തെളിവിലേക്ക് ഹാജരാക്കി. പ്രതികളായ മീരയുടെ അമ്മ മഞ്ജുഷയും കാമുകനായ കരിപ്പൂർ കാരാന്തല കിഴക്കുംകര പുത്തൻ വീട്ടിൽ അനീഷും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികൾ തമ്മിലുള്ള അവിഹിത ബന്ധത്തിന് മകൾ തടസ്സം നിന്നതിനാണ് പ്രതികൾ ഈ കൊടും ക്രൂരത ചെയ്തത്. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ തമിഴ് നാട്ടിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരവെയാണ് പോലീസ് പിടിയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു





0 Comments