തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് പ്രൊസിക്യൂഷന് സറക്കാർ അനുമതി തേടി വിജിലൻസ്. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാരിന്‍റെ അനുമതി തേടിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രോസിക്യൂഷന് അനുമതി തേടിയത്.
2016-ൽ ഗതാഗത കമീഷണർ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്. പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ഇന്‍റലിജൻസ് മേധാവിയായിരുന്ന ശ്രീലേഖയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്.
എന്നാൽ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് ആണ് വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് തള്ളിയ കോടതി സർക്കാർ അനുമതിയോടെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശിക്കുകയായിരുന്നു.
2016-ൽ ഗതാഗത കമീഷണർ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് ടോമിൻ തച്ചങ്കരിക്കെതിരായ കേസ്





0 Comments