<p>മംഗലാപുരം: നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയും തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പ്രതിയും തോന്നക്കൽ സ്വദേശിയുമായ ബൈക്ക് സതി എന്നു വിളിക്കുന്ന സതീഷിനെ മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കഠിനംകുളം മംഗലാപുരം പോത്തൻകോട്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറി, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കേസുങ്ങളിൽ പ്രതിയായ സതീഷ് തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പി.ബേബിയുടെ നിർദ്ദേശാനുസരണം മംഗലാപുരം പോലീസ് ഇൻസ്പെക്ടർ പി.വി.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ തുളസീധരൻ നായർ, സനൽകുമാർ, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ അപ്പു, ശ്രീജിത്ത്, ബിജു, പ്രതാപൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ ബൈക്ക് സതി മംഗലാപുരം പൊലീസ് പിടിയിൽ.





0 Comments