വിതുര: സ്കൂൾ വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ 55 കാരൻ പിടിയിലായി. ആനപ്പാറ നാരകത്തിൻ കാല കരിയ്ക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണിയെയാണ് വിതുര പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ നാലുവർഷമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അദ്ധ്യാപകർ സ്ക്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി പീഡന വിവരം പുറത്തു പറയുകയായിരുന്നു. സ്ക്കൂളിൽ നിന്നു വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ എസ്.ശ്രീജിത്ത്, എസ്.ഐ വി.നിജാം, എ.എസ്.ഐ രാജൻ, സി.പി.ഒമാരായ വിജയൻ, ബൈജു എന്നിവരടങ്ങിയ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ച കേസിൽ 55 കാരൻ പിടിയിൽ





0 Comments