പാറശാല: കോടികളുടെ സ്വർണ്ണപ്പണയവുമായി ഫിനാൻസ് ഉടമ മുങ്ങിയതായി പരാതി. സംസ്ഥാന അതിർത്തിയായ പളുകൽ, കടുവാക്കുഴി, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ ഫ്രാങ്കോ ആൽവിൻ ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന പളുകൽ സ്വദേശി ഫ്രാങ്ക്ളിനെയാണ് കാണാതായത്. മൂന്ന് ശാഖകളിലുമായി അയ്യായിരത്തോളം ഇടപാടുകാരുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനം തുറക്കാതായതോടെ സ്ത്രീകളടക്കം നൂറോളം ഇടപാടുകാരും, സ്ത്രീകളായ എതാനും ജീവനക്കാരും ഇന്നലെ പാറശാല പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബുധനാഴ്ച മുതൽ പണയമെടുക്കേണ്ടന്നും, തിരിച്ചെടുക്കാനെത്തുന്നവരിൽ നിന്ന് വായ്പത്തുക വാങ്ങിയ ശേഷം രണ്ട് ദിവസത്തിനുള്ളിൽ സ്വർണ്ണം മടക്കി നല്കാമെന്ന് അറിയിക്കാനും ഉടമ ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. നികുതി സംബന്ധിച്ച കാര്യങ്ങൾക്കായി ചെന്നൈയിലേക്ക് പോകുന്നതിനാൽ രണ്ട് ദിവസത്തേക്ക് ഫോണിൽ ലഭിക്കില്ലെന്നും അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞും ഉടമയെ ഫോണിൽ കിട്ടാതായതോടെ ജീവനക്കാർ തിങ്കളാഴ്ച മുതൽ സ്ഥാപനം തുറന്നില്ല. ഉടമ മുങ്ങിയതറിഞ്ഞ് പരശുവയ്ക്കൽ ബ്രാഞ്ചിന് മുന്നിൽ ഇന്നലെ എത്തിയവരാണ് സ്റ്റേഷനിൽ പരാതി നല്കിയത്.
കോടികളുടെ സ്വർണ്ണപ്പണയവുമായി ഫിനാൻസ് ഉടമ മുങ്ങിയതായി പരാതി.





0 Comments