കടയ്ക്കാവൂർ: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ ഏലാപ്പുറം സർവീസ് സഹകരണ ബാങ്ക്, ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ അറുത്ത് കവർച്ചാ ശ്രമം നടത്തിയ കേസ്സിലെ ഒമ്പതാം പ്രതിയേയും കടയ്ക്കാവൂർ പോലീസ് പിടികൂടി. മുദാക്കൽ ഊരു പൊയ്ക ലക്ഷം വീട്ടിൽ രാജീവ് (42) ആണ് പിടിയിലായത്. കേസ്സിലെ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അവനവഞ്ചേരിയിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന രാജീവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ ചെയ്താണ് പിടിയിലാക്കാൻ കഴിഞ്ഞതെന്ന് കടയ്ക്കാവൂർ പോലീസ് പറഞ്ഞു. ഇരുപത് വർഷമായി പോലീസ് പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്ന ഇളമ്പ കുന്നുവിള വീട്ടിൽ ടാർസൻ അനി എന്നഅനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള എട്ടംഗ സംഘം ആണ് കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്. ടാർസൻ അനി പിടിയിലായതോടെ കൊട്ടിയം, ആറ്റിങ്ങൽ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ തെളിയാതെ കിടന്ന നിരവധി മോഷണ കേസുകൾ തെളിയിക്കാനായതായി കടയ്ക്കാവൂർ പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.വിദ്യാധരന്റെ നിർദേശ പ്രകാരം കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എം.ശ്രീകുമാർ, കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, ഷാഡോ ടീം അംഗങ്ങളായ ബി.ദിലീപ് , ആർ.ബിജു കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഡീൻ, സജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് കീഴാറ്റിങ്ങൽ ബാങ്ക് കവർച്ചാ ശ്രമം. ഒമ്പതാം പ്രതിയും പിടിയിൽ





0 Comments