തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച സംഭവം തമിഴ്‌നാട് പൊലീസ് അന്വേഷിക്കും. സംഭവത്തിൽ പളുകൽ വില്ലേജ് ഓഫീസറാണ് വീടിന്റെ കസ്റ്റോഡിയനെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി കെ ജെ ജോൺസൺ പറഞ്ഞു. സംഭവത്തിൽ വില്ലേജ് ഓഫീസർ പരാതി നൽകും. തമിഴ്‌നാട് പളുങ്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. ഷാരോൺ വധക്കേസിനെ ബാധിക്കില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ഷാരോൺ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. നാട്ടുകാർ വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു. സീൽ ചെയ്ത ഗേറ്റ് തുറക്കാതെ വാതിൽ മാത്രമാണ് തുറന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോൺസൻ സ്ഥലത്തെത്തി പരിശോധന നടത്തി. മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാൻ ആണോ എന്ന സംശയം ഉയർന്നിരുന്നു. മോഷണ ശ്രമമാണോ എന്നും സംശയമുണ്ട്.
അതേസമയം ഇത് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.വീടിന്റെ സുരക്ഷാ ചുമതല പളുകൽ പൊലീസിനും, സംരക്ഷണ ചുമതല പളുകൽ വില്ലേജ് ഓഫീസർക്കുമാണ്. വില്ലേജ് ഓഫീസറുടെ പരാതിയിൽ പളുകൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. അതേസമയം കേസ് തമിഴ്‌നാടിനു കൈമാറണോ എന്നതിൽ വീണ്ടും നിയമോപദേശം തേടി. ഡിജിപി അഡ്വക്കേറ്റ് ജനറലിനോടാണ് ഉപദേശം തേടിയത്.
മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു.





0 Comments