https://kazhakuttom.net/images/news/news.jpg
Crime

ജലവിതരണ പൈപ്പ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണ കമ്പനിക്കെതിരെ പരാതി


കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണ കമ്പനിക്കെതിരെ വാട്ടർ അതോറിറ്റി കഴക്കൂട്ടം പോലീസിൽ പരാതി നൽകി. കഴക്കൂട്ടം ജംഗ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടയിൽ ബൈപ്പാസ് ജംങ്ഷനിലുള്ള കഴക്കൂട്ടത്തെ പ്രധാന ശുദ്ധജല പൈപ്പ്, മൂന്നിലേറെ ഇടങ്ങളിൽ നശിപ്പിച്ചിരിക്കുന്നു എന്നാണ് കഴക്കൂട്ടം പോലീസിൽ വാട്ടർ അതോറിറ്റി നൽകിയ പരാതിയിൽ പറയുന്നത്. നിർമാണ കമ്പനിയായ ആർ.ഡി.എസിനെതിരെയാണ് പോലീസിൽ പരാതി. നേരത്തെ നിരവധി തവണ നിർമ്മാണത്തിനിടയിൽ ശുദ്ധജല പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയത് മൂലം കഴക്കൂട്ടം, പളളിപ്പറം സി.ആർ.പി.എഫ്, വെട്ടുറോഡ്, അമ്പലത്തിൻകര, ആറ്റിൻകുഴി, ടെക്ക്നോപാർക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതു കൊണ്ട് തന്നെ ശക്തമായ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.

ജലവിതരണ പൈപ്പ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണ കമ്പനിക്കെതിരെ പരാതി

0 Comments

Leave a comment