/uploads/news/news_ജീവപര്യന്തം_കൊണ്ട്_നിഷാം_നന്നാവില്ല,_വധശ..._1671014728_1945.jpg
Crime

ജീവപര്യന്തം കൊണ്ട് നിഷാം നന്നാവില്ല, വധശിക്ഷ തന്നെ നൽകണണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ


തൃശൂർ: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ചന്ദ്രബോസ് വധം മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയുമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. ജീവപര്യന്തം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

 

ശിക്ഷയിലൂടെ നന്നാവും എന്ന് കരുതുന്ന വ്യക്തികൾക്കാണ് ജീവപര്യന്തം ശിക്ഷ നൽകുന്നത്. മാറ്റം ഉണ്ടായ ശേഷം ഇത്തരക്കാരെ സമൂഹത്തിലേക്ക് തന്നെ പറഞ്ഞുവിടുകയാണ് പതിവ്. എന്നാൽ അത്തരത്തിൽ ശിക്ഷയിലൂടെ മാറ്റം ഉണ്ടാവുന്ന വ്യക്തിയല്ല നിഷാം എന്നാണ് സർക്കാർ വാദിക്കുന്നത്. 

കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.

 

 

 

ചന്ദ്രബോസ് വധം മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.

0 Comments

Leave a comment